photo-
പി. ഡേവിഡിന്റെ ഫോട്ടോ പ്രദർശനം കൊല്ലം ജില്ലാ പഞ്ചായത്തംഗം ആശാദേവി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : ഒമ്പതാമത് പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് പാരിപ്പള്ളി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച പ്രശസ്ത നിശ്ചല ഛായാഗ്രാഹകൻ പി. ഡേവിഡിന്റെ ഫോട്ടോ പ്രദർശനം കൊല്ലം ജില്ലാ പഞ്ചായത്തംഗം ആശാദേവി ഉദ്ഘാടനം ചെയ്തു. ഗണേശ് ഗ്രന്ഥശാലാ സെക്രട്ടറി ജി.സദാനന്ദൻ അദ്ധ്യക്ഷനായി. ഫിലിം സൊസൈറ്റി പ്രസിഡന്റ് ഡി. അഷറഫുദീൻ, സി.എസ്. രാജഗോപാൽ, അയിൻ സി.എസ് വർക്കല, എൻ.സതീശൻ, എൽ. ബിന്ദു എന്നിവർ സംസാരിച്ചു.

ഗ്രന്ഥശാലാ ഹാളിലാണ് പ്രർശനം. 1950- 2000 കാലത്തെ നൂറുകണക്കിന് ആപൂർവ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഈ മാസം 19 വരെ പ്രദർശനം തുടരും.

ഇന്ന് വൈകിട്ട് 4 ന് ഓപ്പൺ ഫോറം. 5.30 ന് ബുദ്ധദേവ് സംവിധാനം ചെയ്ത ദി ഫ്ലൈറ്റ്, 8ന് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ചെയർമാൻ അഡ്വ. എസ്.ആർ അനിൽ കുമാർ, കൺവീനർ എൻ.വി. ജയപ്രസാദ് എന്നിവർ നേതൃത്വത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്.