 
കൊല്ലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ജില്ലാവനിതാ കമ്മറ്റി ഡോ. ചന്ദ്രചൂഢൻ മെമ്മോറിയൽ ഹാളിൽ അന്തർദേശീയ വനിതാദിനാഘോഷം സംഘടിപ്പിച്ചു.
കാർഡിയോളജിസ്സ് ഡോ.റെയ്ച്ചൽ ഡാനിയേൽ ഉദ്ഘാടനംചെയ്തു. ഡോ. പി. പ്രിയലക്ഷ്മി അദ്ധ്യക്ഷയായി. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ലോഗോ 'ഫീനിക്സ് 22' മുൻ എ.എം.എ.ഐ ജനറൽ സെക്രട്ടറി ഡോ. രജിത് ആനന്ദ് പ്രകാശനം ചെയ്തു.
വനിതാകമ്മിറ്റി കൺവീനർ ഡോ.വി.എസ്. സുകന്യ റിപ്പോർട്ട് അവതരിപ്പിച്ചു.
വർക്കല ജില്ലാ ആശുപത്രയിലെ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ഡോ.എസ്.അശ്വതി ക്ലാസെടുത്തു. ഡോ. വി. സുരേഷ് ബാബു, ഡോ.ആർ.രഞ്ജിത്ത്, ഡോ.എൽ.കെ. ഷൈലജ, ഡോ.ബീന സുരേഷ്, ഡോ. ഗീതാകുമാരി, ഡോ. വി. ശ്രീലത, ഡോ. ടി. അമ്പിളികുമാരി, ഡോ. എസ്.ആർ. രാജലക്ഷ്മി, ഡോ. എൻ.എസ്. അനു എന്നിവർ സംസാരിച്ചു. വനിതാ കമ്മിറ്റി വൈസ് ചെയർപേഴ്സൺ ഡോ. ജാസ്മിൻ ജെ. ഫെർണാണ്ടസ് സ്വാഗതവും ഡോ.വി.എൽ. ഇന്ദു നന്ദിയും പറഞ്ഞു.