കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പ് സമ്മേളനവും അസോസിയേഷൻ ജില്ലാപ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എൽ ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.കബീർ, ബി.രാജീവ്, ഡോ.കെ.രാമഭദ്രൻ, എസ്. നൗഷറുദ്ദീൻ, കെ.ജെ.മേനോൻ, എം.എം. ഇസ്മയിൽ എൻ,രാജീവ്, പി.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.രാമചന്ദ്രൻനായർ സ്വാഗതവും റെജിമോൻ വർഗീസ് നന്ദിയും പറഞ്ഞു.