 
അഞ്ചൽ: ഒന്നരവർഷം മുമ്പ് ആരംഭിച്ച ആയൂർ-അഞ്ചൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അടിയന്തര നടപടിവേണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആയൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം റിട്ട. തഹസീൽ ദാർ, എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി. രാജുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ. ബാലകൃഷ്ണപിള്ള സംഘടനാ റിപ്പോർട്ടും ടി.എൻ. ഉണ്ണികൃഷ്ണൻ നായർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ടി. വേണുഗോപാൽ, എ.സി.ഷാജഹാൻ, സുന്ദരേശൻ പിള്ള, പ്രൊഫ. എം. മത്തായി, കെ.ജി. ജോൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജി. രാജുക്കുട്ടി (പ്രസിഡന്റ്), എൻ. ഉണ്ണികൃഷ്ണൻ നായർ (സെക്രട്ടറി) , ജൂലിയാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.