കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സൗജന്യ പി.എസ്‌.സി പരിശീലന കേന്ദ്രമായ സമുദ്ര എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അദ്ധ്യക്ഷനായി. എസ്.ബിനു സ്വാഗതം പറഞ്ഞു. നാരായണൻ ഉണ്ണി സമുദ്ര എഡ്യുക്കേഷൻ സെന്റർ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആശ ദേവി എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരം ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്‌ മുഖ്യപ്രഭാഷണം നടത്തി. ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആശ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു ലക്ഷ്മണൻ, കല്ലുവാതുക്കൽ പഞ്ചായത്ത് അംഗങ്ങളായ പ്രതീഷ് കുമാർ, അജയകുമാർ, കൊല്ലം ഡെപ്യൂട്ടി തഹസിൽദാർ ജി.രാജി, എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ കനകാംബിക, സ്കൂൾ സോഷ്യൽ സർവീസ് ക്ലബ് സെക്രട്ടറി വിമൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ജയചന്ദ്രൻ നന്ദി പറഞ്ഞു.