
കൊല്ലം: 19, 20 തീയതികളിൽ കൊല്ലത്ത് നടക്കുന്ന കെ.എസ്.ടി.എ 31ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒപ്പം എന്ന പേരിൽ പത്തനാപുരം ഗാന്ധിഭവന് സാമ്പത്തിക സഹായം, കവിയരങ്ങ് എന്നിവ സംഘടിപ്പിച്ചു. ഗാന്ധിഭവനിൽ നടന്ന പരിപാടി സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. കവിയരങ്ങ് ഉദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. സജീവ് നെടുമൺകാവ്, അനിൽകുമാർ പവിത്രേശ്വരം എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ, കെ.എസ്.ടി.എ നേതാക്കളായ എസ്.സബിത, ടി.ആർ.മഹേഷ്, ബി.സജീവ്, എം.എസ്. ഷിബു, ജെ. ശശികല, വി.കെ. ആദർശ് കുമാർ, പി.കെ. അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ജി.കെ. ഹരികുമാർ സ്വാഗതവും അനുബന്ധ പരിപാടികളുടെ കൺവീനർ ആർ.ബി. ശൈലേഷ് കുമാർ നന്ദിയും പറഞ്ഞു.