 
കൊല്ലം: ബഡ് ജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചെന്ന് ആരോപിച്ച് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധ യോഗം ചേർന്നു. ക്ഷാമബത്തയുടെയും ശമ്പള പരിഷ്ക്കരണത്തിന്റെയും കുടിശിക അനുവദിക്കാനോ, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പാക്കാനോ, ലീവ് സറണ്ടർ പുനസ്ഥാപിക്കാനോ ബഡ്ജറ്റിൽ യാതൊരു നിർദേശങ്ങളും ഉൾപ്പെടുത്താത്തതിൽ യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജെ.സുനിൽജോസ് ഉദ്ഘാടനം ചെയ്തു. ടി.ജി.എസ്. തരകൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഉല്ലാസ്, എം. സതീഷ് കുമാർ, ബി.ടി. ശ്രീജിത്ത്, ജെ. രാജേഷ് കുമാർ, എ.യേശുദാസൻ, ആൽബർട്ട്, എ.സൈജു അലി, എം.ആർ. ദിലീപ്, എ.ആർ. ശ്രീഹരി, സുൽഫിക്കർ പുത്തൻ സങ്കേതം, ഡി.ലെനിൻ, എസ്. സാബു, അജയകുമാർ, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.