
കൊല്ലം: മാർച്ച് 28നും 29നും നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (കെ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എല്ലാ മോട്ടോർ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ.കെ. നാസർ, ഫ്രാൻസിസ് സേവ്യർ, ശശിധരൻ പിള്ള തെന്മല, അരിനല്ലൂർ ജോസ്, ജോയി തോമസ് ഓടനാവട്ടം, ഷൗക്കത്ത് മൈനാഗപ്പള്ളി, കെ.വി. എബ്രഹാം പുനലൂർ, പുത്തൂർ വർഗീസ്, പ്രാക്കുളം ഗോപാലകൃഷ്ണൻ, ഉമയനല്ലൂർ ഷറഫുദ്ദീൻ, കിദറുദ്ദീൻ പട്ടത്താനം, വടകോട് പ്രകാശ് എന്നിവർ സംസാരിച്ചു.