
കൊല്ലം: ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 9 മുതൽ 13 വരെ കൊല്ലത്ത് നടക്കുന്ന ക്യാമ്പിൽ ചലച്ചിത്രരംഗത്തെ അന്താരാഷ്ട്ര പ്രശസ്തരായവർ ക്ലാസുകൾ കൈകാര്യം ചെയ്യും. 17 മുതൽ 50 വരെ പ്രായമുള്ള 30 പേർക്കാണ് പ്രവേശനം. ആദിവാസി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ലഭിക്കും.
ബയോഡാറ്റ മാർച്ച് 22 നകം ലഭിക്കണം. വിലാസം: ജനറൽ സെക്രട്ടറി, ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഗാർഫി), ഗാന്ധിഭവൻ, പത്തനാപുരം. പിൻ: 689695. ഇ-മെയിൽ: info@garfi.in. ഫോൺ: 9400326811.