penshan-
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ കൊല്ലം ബ്രാഞ്ച്, സ്റ്റേഷൻ മാനേജർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധപ്രകടനം.

കൊല്ലം : ആൾ ഇന്ത്യ റെയിൽവേ മെൻ ഫെഡറേഷന്റെയും സതേൺ റെയിൽവേ മസ്ദൂർ യൂണിയന്റെയും നേതൃത്വത്തിൽ ദേശീയ പെൻഷൻ പദ്ധതി (എൽ.പി.എസ് ) റദ്ദാക്കണമെന്നും പകരം പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.

ഇതിന്റെ ഭാഗമായി സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ കൊല്ലം ബ്രാഞ്ച്, സ്റ്റേഷൻ മാനേജർ ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി.ടി.എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡ്യൂട്ടിക്ക് പോയി വരാൻ സൗജന്യ യാത്രാ പാസ് അനുവദിക്കുക, നൈറ്റ്‌ ഡ്യൂട്ടി അലവൻസ് പരിധി എടുത്തുകളയുക. മരവിപ്പിച്ച മൂന്ന് ഗഡു ഡി.എ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ബ്രാഞ്ച് പ്രസിഡന്റ്‌ വി. കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജെ.ഗോപകുമാർ, ടി. സുമിത്, വിഷ്ണുദാസ്, അജീഷ് കുമാർ, രാമു സി. പിള്ള, രാധാകൃഷ്ണൻ, വിജി മാധവ് എന്നിവർ നേതൃത്വം നൽകി.