 
കരുനാഗപ്പള്ളി : ശ്രീനാരായണഗുരു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. ശ്രീനാരായണഗുരുവിന്റെ കൃതിയായ ഭാര്യാധർമ്മത്തെ പുരസ്‌കരിച്ച് സംഘടിപ്പിച്ച സെമിനാർ ഗ്രന്ഥശാലാ രക്ഷാധികാരി പതിയിൽ പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ചിദംബരൻ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.ദിലീപ്കുമാർ, ,റേച്ചൽ ബാബു, വനിതാവേദി സെക്രട്ടറി ദിവ്യ, ഗ്രന്ഥശാലാ ട്രഷറർ എൻ.ആർ.ഷീജ, മിനിശ്രീകുമാർ, ലൈബ്രേറിയൻ മോളിജോൺ തുടങ്ങിയവർ സംസാരിച്ചു.