photo
മോട്ടിവേഷൻ പ്രോഗ്രാം വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: പന്നിശ്ശേരി ശ്രീ നാണു പിള്ള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. വിക്ടറി ട്യൂട്ടോറിൽസിൽ സംഘടിപ്പിച്ച ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആ‌‌ർ.അനു അദ്ധ്യക്ഷത വഹിച്ചു. കൗൺസലിംഗ് ക്ലാസ് ഡോ. സൈജു ഖാലിദ് ഉദ്ഘാടനം ചെയ്തു. അൻസർ, പ്രദീപ്, മഹേഷ്, ശിഹാബുദ്ദീൻ, ബിജു എന്നിവർ പ്രസംഗിച്ചു.