കൊല്ലം: സ്വകാര്യ ബസിൽ മദ്ധ്യവയസ്‌കയുടെ സ്വർണമാല മോഷ്ടിച്ച തമിഴ് സ്ത്രീയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗർകോവിൽ റെയിൽവേ പുറമ്പോക്കിൽ സത്യയാണ് (25) പിടിയിലായത്.
കഴിഞ്ഞ 14ന് രാവിലെ 9ന് മാരാരിത്തോട്ടത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്ത കല്ലേലിഭാഗം മുഴങ്ങോടിയിൽ ലളിതമ്മയുടെ 17 ഗ്രാം തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ലളിതമ്മ കരുനാഗപ്പള്ളിയിൽ ബസിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോൾ ഇവർ തിക്കും തിരക്കുമുണ്ടാക്കി. ഇതിനിടയിൽ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.