 
ചാത്തന്നൂർ: ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.സുജയ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണുക, ആശ്രയ ഗുണഭോക്താക്കുളള ഭക്ഷ്യധാന്യങ്ങൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഹരിദാസൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ,സുരേന്ദ്രൻ, മേരി റോസ് എന്നിവർ സംസാരിച്ചു.