citu-
ഷോപ്‌സ് ആൻഡ് കൊമേഷ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) കൊല്ലം ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ എ.എം.ഇക്‌ബാൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ഷോപ്‌സ് ആൻഡ് കൊമേഷ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) കൊല്ലം ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ എ.എം.ഇക്‌ബാൽ ഉദ്‌ഘാടനം ചെയ്തു. മുതിർന്ന തൊഴിലാളികളെയും വിദ്യാർത്ഥികളെയും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സജി ആദരിച്ചു. ഏരിയാ സെക്രട്ടറി ഡി.ഷൈൻ ദേവ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി.ആനന്ദൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് അമീർ സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി, ജി.ഷാജി, ലോക്കൽ സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, ശരവണൻ, മാക്സ് വെൽത്ത്, അഭിലാഷ്,​ ചിറ്റടി രവി എന്നിവർ സംസാരിച്ചു.രേഖ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി അമീർ സുൽത്താൻ (പ്രസിഡന്റ് ), ഭരത്, അമ്പിളി, ശരവണൻ( വൈസ് പ്രസിഡന്റുമാർ ), ഡി.ഷൈൻ ദേവ് ( സെക്രട്ടറി ), മാക്സ് വെൽത്ത്, വി.എൽ.പ്രസാദ് , സുജാത ( ജോയിന്റ് സെക്രട്ടറിമാർ ), അഭിലാഷ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.