കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.

എസ്.എൻ.വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ അദ്ധ്യക്ഷയാകും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, വി.ആർ. ബാബുരാജ്, എസ്.എൻ വനിതാ കോളേജ് ജൂനിയർ സൂപ്രണ്ട് കെ.വി. ശിവപ്രകാശ്, എസ്.എൻ വനിതാ കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ എന്നിവർ സംസാരിക്കും. എസ്.എൻ വനിതാ കോളേജ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വി.വി.രേഖ സ്വാഗതവും ഡോ. എസ്. ശേഖരൻ നന്ദിയും പറയും.