 
കൊട്ടാരക്കര: ചലച്ചിത്ര അഭിനയ പരിശീലനം മുൻനിറുത്തി കൊട്ടാരക്കരയിൽ ന്യൂ സ്റ്റാർ സ്കൂൾ ഒഫ് ആർട്സ് പ്രവർത്തനം തുടങ്ങി. കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ വി.ഫിലിപ്പ്, കൊട്ടാരക്കര ഗംഗ, അഭിലാഷ് കൊട്ടാരക്കര, വാവ കൊട്ടാരക്കര, ഡയറക്ടർ ലാൽ വിശ്വൻ എന്നിവർ സംസാരിച്ചു. പ്രമുഖ സംവിധായകരും എഴുത്തുകാരും നാടക പ്രവർത്തകരുമൊക്കെയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.