life

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഫീൽഡ് തല പരിശോധന 100 ശതമാനം പൂർത്തിയാക്കി കൊല്ലം ജില്ല ഒന്നാമതെത്തി. തൃശൂർ, കോട്ടയം, ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കുറവ് അപേക്ഷകൾ പത്തനംതിട്ട ജില്ലയിലാണ്.

ജില്ലയിൽ ഭവനരഹിതരായ 53851 പേരും ഭൂമിയില്ലാത്ത 28954 പേരും ഉൾപ്പെടെ 82805 അപേക്ഷകരാണ് ഉണ്ടായിരുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിസഹരിച്ചെങ്കിലും തദേശസ്വയംഭരണ വകുപ്പിന്റെ കഠിന പരിശ്രമത്തിലാണ് ജില്ലയ്ക്ക് പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞത്.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൂപ്പർ ചെക്കിംഗ് നടത്തിയ ശേഷമേ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കൂ. വിവിധ വകുപ്പുകളിൽ നിന്ന് ആവശ്യമായ ജീവനക്കാരെ ലഭിക്കാത്തതിനാൽ സൂപ്പർ ചെക്കിംഗ് വൈകിയേക്കും. വിവിധ വകുപ്പുകളിലെ ജീവനക്കാരെ ചേർത്ത് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും സാമ്പത്തിക വർഷം അവസാനിക്കുന്ന തിരക്കും ജീവനക്കാരുടെ താത്പര്യക്കുറവും സൂപ്പർ ചെക്കിംഗിനെ ബാധിക്കാനിടയുണ്ട്.

ഫീൽഡ് പരിശോധന ആരംഭിച്ചത്:

2021 നവംബർ 1ന്


ജില്ല, ആകെ അപേക്ഷകൾ, പരിശോധന പൂർത്തിയായത്, ശതമാനം)

കൊല്ലം- 82805 - 82805 - 100%

തൃശൂർ -77664 - 77247 - 99.05%

കോട്ടയം - 448823, 44445 - 99%

കാസർകോട് - 38124 - 37541 - 98.05%

കോഴിക്കോട് - 55184 - 54321- 98.04%

പാലക്കാട്- 1362335 -133765- 98.02%

തിരുവനന്തപുരം- 116776 - 114363- 97.93%

ഇടുക്കി - 59998 - 58716 - 97.09%

വയനാട് - 38959- 38109 - 97.08%

ആലപ്പുഴ - 63922 - 62289 - 97.07%

എറണാകുളം - 56893 - 55581 - 97.07%

കണ്ണൂർ - 38546 - 36583 - 97.05%

മലപ്പുറം - 82468 - 80392 - 97.04%

പത്തനംതിട്ട - 27818 - 27094 - 97.04%