 
കരുനാഗപ്പള്ളി : അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുക, കൂലി പുതുക്കി നിശ്ചയിക്കുക, അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക തുടങ്ങി മുദ്രാവാക്യങ്ങളുയർത്തി കശുഅണ്ടി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു. തഴവ ബഥേൽ കാഷ്യു ഫാക്ടറിക്ക് മുമ്പിൽ സംഘടിപ്പി ജാഥയുടെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരകുറുപ്പ് നിർവഹിച്ചു.
താലൂക്ക് പ്രസിഡന്റ് പി.ആർ.വസന്തൻ, സെക്രട്ടറി ഡി.രാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി .രാധാമണി, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സദാശിവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കശുഅണ്ടി ഫാക്ടറികൾക്ക് മുമ്പിൽ നടന്ന സ്വീകരണയോഗങ്ങൾക്ക് ശേഷം ആദിനാട് ഫൈനൽ കാഷ്യുഫാക്ടറിക്ക് സമീപം ആദ്യദിവസ ജാഥ സമാപിച്ചു.