 
കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തൊടിയൂർ, ഇടക്കുളങ്ങര അജയ്പ്രസാദ് നഗറിൽ സംഘടിപ്പിച്ച ബ്ലോക്ക് സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. എസ്.സുനിൽകുമാർ സ്വാഗതം പറഞ്ഞു. എം.ആർ. ദീപക്ക്, ജ്യോതിശ്രീ, അജി, ആര്യ പ്രസാദ്, ഇന്ദുരാജ് എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. നിധീഷ് രക്തസാക്ഷി പ്രമേയവും ജ്യോതിശ്രീ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.ആർ.ശ്രീനാഥ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് .ബിനു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് .ആർ .അരുൺബാബു, പ്രസിഡന്റ് ശ്യാംമോഹൻ, ട്രഷറർ പ്രദീപ്, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ശബരി, ഷൈൻ, ഷബീർ,നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി എം.ആർ.ദീപക്ക് (പ്രസിഡന്റ്) ഫസൽ,അച്ചു അജയകുമാർ (വൈസ് പ്രസിഡന്റുമാർ) ടി.ആർ.ശ്രീനാഥ് (സെക്രട്ടറി), എം.എസ്. അരുൺ, രമ്യ ഗോപൻ (ജോയിന്റ് സെക്രട്ടറിമാർ) ബി.കെ .ഹാഷിം (ട്രഷറർ), എസ് .സന്ദീപ്‌ലാൽ, സുനീർ, നിധീഷ്, അജി (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.