പുനലൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) പുനലൂർ ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.പുനലൂർ ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ, ചന്ദ്രലാൽ,സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.