 
കരുനാഗപ്പള്ളി: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികൾ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 18 ന് ഉച്ചക്ക് 12 ന് കരുനാഗപ്പള്ളി ടൗണിൽ വാഹന പ്രചരണ ജാഥ എത്തിച്ചേരും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് സ്വാഗതസംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ്സ് ഭവനിൽ സംഘടിപ്പിച്ച യോഗം എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.പി.വിശ്വവത്സലൻ ഉദ്ഘാടനം ചെയ്തു. എം.നിസാർ അധ്യക്ഷത വഹിച്ചു, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ അനിരുദ്ധൻ, പിരാജു, ആർ.ഗോപി, അഡ്വ.രവി, ബാബു അമ്മവീട്, ആർ.ദേവരാജൻ, വി.ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി എം.നിസാർ, (ചെയർമാൻ) ആർ. ഗോപി (കൺവീനർ), ബഷീർ (ജോയിന്റ് കൺവീനർ) , സുദർശനൻ (വൈസ് ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു.