 
ഓച്ചിറ: ഗവ.ഐ.ടി.ഐ ഓച്ചിറയിലെയും പ്രീ മെട്രിക് ഹോസ്റ്റലിലേയും വിദ്യാർത്ഥികൾക്കായി വിമുക്തിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ കൊല്ലം ജില്ലാ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറും വിമുക്തി ജില്ലാ കോഡിനേറ്ററുമായ അജിദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. എസ്. സാജു അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ഏക്സൈസ് റേഞ്ച് വിമുക്തി കോഡിനേറ്റർ ഹരിപ്രസാദ് ക്ലാസ് നയിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജെ.പ്രസന്നൻ, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർമാരായ സി. എസ്. സുഭാഷ് , എ.ഷമീറ, പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ വിനീഷ് വി. നായർ, ഹോസ്റ്റൽ റസിഡന്റ് ട്യൂട്ടർ ആർ.രാജീവ്, ഐ.ടി.ഐ വിമുക്തി ക്ലബ്ബ് സെക്രട്ടറി യു.ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.