bsnl

കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയിസ് യൂണിയൻ സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് സ്വാഗതം പറഞ്ഞു. ബി.എസ്.എൻ.എൽ സംസ്ഥാന മേധാവി സി.വി. വിനോദ് മുഖ്യാതിഥിയായിരുന്നു. മുൻ എം.പി പി. രാജേന്ദ്രൻ, യൂണിയൻ ജനറൽ സെക്രട്ടറി വി.എ.എൻ. നമ്പൂതിരി, എ.ഐ.ബി.ഡി.പി.എ ദേശീയ ജനറൽ സെക്രട്ടറി കെ.ജി. ജയരാജ്, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ. മുരളീധരൻ, ബി.എസ്.എൻ.എൽ.സി.സി.ഡബ്ല്യു.എഫ് ദേശീയ അസി. സെക്രട്ടറി കെ. മോഹനൻ, എ.ഐ.ബി.ഡി.പി.എ സംസ്ഥാന സെക്രട്ടറി എൻ. ഗുരുപ്രസാദ്, സ്വാഗത സംഘം ജനറൽ കൺവീനർ ഡി. അഭിലാഷ് എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു, സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറയും. വൈകിട്ട് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കുമെന്ന് മീഡിയ കമ്മിറ്റി കൺവീന‌ർ വി.പി. ശിവകുമാർ അറിയിച്ചു.