rahul-21

തൃക്കടവൂർ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കുരീപ്പുഴ യു.പി.എസ് നഗർ - 71 ചിറക്കരോട്ട് വീട്ടിൽ രാജുവിന്റെയും വാവാച്ചിയുടെയും മകൻ രാഹുലാണ് (21) മരിച്ചത്.

ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ബൈപ്പാസിൽ കുരീപ്പുഴയിലുള്ള കടമുറിയുടെ മേൽക്കൂര പൊളിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ മരണം സംഭവിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരി: രാജി.