yeshudasan-g-75

പടിഞ്ഞാറേ കല്ലട: കോൺഗ്രസ് നേതാവ് കാരാളിമുക്ക് പട്ടകടവ് തട്ടുവീട്ടിൽ ജി. യേശുദാസൻ മുതലാളി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. പടിഞ്ഞാറേകല്ലട മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഡി.സി.സി ഭാരവാഹി, ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല യേശുദാസ്. മക്കൾ: ജെ. ജോസ്, ജെ. ജേക്കബ്, ജെ. ജോൺ, ജെ.സിന്ധു. മരുമക്കൾ: ശാലിനി, വിൻസി, ഷിബി, സാഗ്.പി. തോമസ്.