photo
പക്ഷികൾക്ക് വെള്ളം നൽകാനുള്ള മൺപാത്രങ്ങൾ സബർമതി ഗ്രന്ഥശാലയിൽ എത്തിച്ചപ്പോൾ

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 'നമുക്ക് വേണ്ടി, മണ്ണിനുവേണ്ടി' കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് തണ്ണീർക്കുടം പദ്ധതി നടപ്പിലാക്കുന്നു. രാജ്യാന്തര കുരുവി ദിനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടി ജലദിനമായ 22 വരെ തുടരും. പക്ഷികൾക്ക് വെള്ളം കുടിക്കാനായി 5000 മൺപാത്രങ്ങൾ കേരളത്തിലുടനീളം സ്ഥാപിക്കുന്നതാണ് പദ്ധതി. പൊതുഇടങ്ങളിലാണ് മണപാത്രങ്ങൾ സ്ഥാപിക്കുന്നത്.

മുൻ വർഷങ്ങളിൽ പദ്ധതി നടപ്പാക്കിയെങ്കിലും വിപുലമായ തോതിൽ നടപ്പാക്കുന്നത് ഇത്തവണയാണ്. ആലുവ സ്വദേശിയും എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന പരിപാടിയുടെ സംഘാടകനുമായ നാരായണനാണ് പദ്ധതിക്ക് ആവശ്യമായ മൺപാത്രങ്ങൾ നൽകുന്നത്. കൊല്ലം ജില്ലയ്ക്കായി 900 മൺപാത്രങ്ങൾ എത്തിച്ചിട്ടുണ്ട്. സബർമതി ഗ്രന്ഥശാലയിലെത്തിയാൽ ആവശ്യക്കാർക്ക് ഇവിടെ നിന്ന് പാത്രം കൈപ്പറ്റാം.കുടിവെള്ളം മാത്രമല്ല പക്ഷികൾക്ക് ആഹാരം കൂടി നൽകാൻ

എല്ലാവരും ശ്രമിക്കണമെന്ന് യൂത്ത് പ്രമോഷൻ കൗൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അഭ്യ‌ർത്ഥിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ : 9847530274.