 
കൊല്ലം: ബഡ്ജറ്റിൽ ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള ചിലവുകൾക്കായി തുക വകയിരുത്താത്തതിൽ തുറമുഖ വകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു. പോർട്ട് ഓഫീസറുടെ കാര്യാലയത്തിനു മുന്നിൽ നടന്ന യോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെ. സുനിൽജോസ് ഉദ്ഘാടനം ചെയ്തു. എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. ടി.ജി.എസ്. തരകൻ, എസ്. ഉല്ലാസ്, എം.ആർ. ദിലീപ്, എ.ആർ. ശ്രീഹരി, ജി. ആൽബർട്ട്, വിനോദ് കുമാർ, ലെനിൻ ഡോൺ ബോസ്കോ, ബി. അഭിലാഷ്, ഇ.സുനിൽ കുമാർ, ബി. പോൾ, വി.ബിനു, വിനയ എൻ.നായർ എന്നിവർ സംസാരിച്ചു.