 
കൊല്ലം: പൊതുപണിമുടക്ക് വിജയിപ്പിക്കാനായി സംയുക്ത ട്രേഡ് യൂണിയൻ വർക്കിംഗ് വിമെൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾ സമരജ്വാല തെളിച്ചു. ചിന്നക്കടയിൽ സംഘടിപ്പിച്ച പരിപാടി ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശർമ്മ ഉദ്ഘാടനം ചെയ്തു. വിമെൻ കോ ഓർഡിനേഷൻ കൺവീനർ (സി.ഐ.ടി.യു) കെ.ജി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. രജിതാംബിക സ്വാഗതം പറഞ്ഞു. ജയശ്രീ രമണൻ, എൽ. ഗീത, ശോഭ ജോസഫ്, ശാന്തകുമാരി, ഉഷകുമാരി, അനുജവിജയൻ, ബിജി പീറ്റർ, ഉഷാ രാജ് കുമാരി, ബിനി അനിൽ, സബീന സ്റ്റാലിൻ, ഷീല, ആശ, ഗ്രേസി ഷീജ,സാവിത്രി എന്നിവർ നേതൃത്വം നൽകി.