 
കൊല്ലം: നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ യുവജന സഹകാരി സംഗമവും നിക്ഷേപം സ്വീകരിക്കലും അംഗത്വ വിതരണവും ആറയിൽ ബ്രാഞ്ച് അങ്കണത്തിൽ നടന്നു. പ്രൈമറി കോ ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.ഗണേശ് അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ് ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതിയംഗം എസ്. ധർമ്മപാലൻ, ഗ്രാമ പഞ്ചായത്ത് അംഗം പ്രതീഷ് കുമാർ, ആർ. രാഗേഷ്, കാട്ടുപുറം ബാബു, വി.എസ്. രാജവല്ലി, സുധീർകുമാർ, പ്രമോദ്, രാജകൃഷ്ണ, ബി. കുഞ്ഞയ്യപ്പൻ, ബാങ്ക് സെക്രട്ടറി ജെ. രാജി എന്നിവർ സംസാരിച്ചു. അഡ്വ. ജി. രാജേഷ് സ്വാഗതവും പി.എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.