cpi-
സിപിഐ കുന്നിക്കോട്,വിളക്കുടി ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട്: സി.പി.ഐ വിളക്കുടി ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ഷാജഹാൻ, എം.എസ്.ഗിരീഷ്, ജെ.സജീവ്, വൈ .നാസർ,എ.സാദിഖ്,ലീനാ സുരേഷ്, സുരേഷ് ബാബു,സുനി സുരേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി രാജേന്ദ്രൻ ആചാരിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി എ.ഷിഹാബുദ്ദീനെയും തിരഞ്ഞെടുത്തു.