arrest

കുണ്ടറ: ആറര വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ എസ്.സി- എസ്.ടി നിയമപ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയും പോക്‌സോ നിയമപ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

പെരുമ്പുഴ തുമ്പോട് അര്യാഭവനിൽ ജയപ്രസാദിനെയാണ് (പ്രസാദ്, 57) കൊല്ലം പോക്‌സോ കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.
2018 ലാണ് സംഭവം. പാൽ വാങ്ങാൻ സമീപത്തെ വീട്ടിൽ പോയ ബാലനെയാണ് പ്രതി പീഡനത്തിന് വിധേയനാക്കിയത്. കുണ്ടറ സ്റ്റേഷൻ എസ്.ഐ നൗഫലാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) അഡ്വ. സോജാ തുളസീധരൻ, അഡീഷണൽ ഗവ. പ്ലീഡർ സിസിൻ.ജി മുണ്ടയ്ക്കൽ എന്നിവർ ഹാജരായി.