panchayath
ഓമല്ലൂർ വയൽവാണിഭമേളയുടെ ദീപശിഖ കൊല്ലം ജില്ലയിലെ വെളിനെല്ലൂർ പഞ്ചായത്തിന്റേയും വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രഭാരവാഹികളേയും നേതൃത്വത്തിൽ ദീപശിഖ വെളിനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം അൻവർ , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോൺസൺ വിളവിനാലിന് കൈമാറുന്നു.

കൊല്ലം: ഒരു മാസം നീണ്ടു നിൽക്കുന്ന പത്തനംതിട്ട ഓമല്ലൂർ വയൽവാണിഭമേളയുടെ ദീപശിഖാ പ്രയാണത്തിന് വെളിനല്ലൂർ ശ്രീരാമ ക്ഷേത്രസന്നിധിയിൽ തിരിതെളിഞ്ഞു. ഓമല്ലൂർ വയൽവാണിഭ ദീപശിഖ പ്രയാണ യാത്രയെ വെളിനല്ലൂർ പഞ്ചായത്ത് അതിർത്തിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ സ്വീകരിച്ചു. തുടർന്ന് ഓയൂർ ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായി വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെത്തി. ഉപദേശക സമിതിയുടെ സ്വീകരണം കഴിഞ്ഞ് തെക്കേ നടയിൽ നിന്ന് മേൽശാന്തി ദീപം പകർന്ന് പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ഏറ്റു വാങ്ങി. തുടർന്ന് കാളവയലിലെ സ്വീകരണവും ഏറ്റുവാങ്ങി ഓമല്ലൂരിലേക്ക് യാത്രയായി.