
തൊടിയൂർ: കല്ലേലിഭാഗം തുരുത്തേൽ വീട്ടിൽ എം. സുരേഷ് കുമാർ (തുരുത്തേൽ, 62) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ദീർഘകാലം സി.പി.എം മാരാരിത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പരേതനായ കെ. മാണിക്യത്തിന്റെയും പരേതയായ വി. സതിരത്നത്തിന്റെയും മകനാണ്. ഭാര്യ: സിസിലി. മക്കൾ: പ്രിയങ്ക, കിച്ചു സുരേഷ് (നഴ്‌സ്, ഇ.എസ്.ഐ, ബംഗ്ലൂരു). മരുമക്കൾ: സുബ്രൻ (ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, കൊല്ലം), നിരഞ്ജന. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 10ന്.