കൊല്ലം: ക്ലബ്ബുകളുടെ ഫുട്ബാൾ കളിയെ തുടർന്നുണ്ടായ പകയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര ഇടവട്ടം ഗീതാഭവനിൽ സനൽകുമാറാണ് (31) അറസ്റ്റിലായത്.

സ്‌പോർട്ട്‌സ് ക്ലബ്ബിലെ അംഗമായ സനൽകുമാറും സംഘവും, ആക്രമിക്കപ്പെട്ട ജ്യോതിഷിന്റെ കല്ലുവാതുക്കലുളള ക്ലബ്ബിലെ അംഗങ്ങളും തമ്മിൽ ഒരുവർഷം മുമ്പുണ്ടായ ഫുട്‌ബോൾ മത്സരം മൂലമുളള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. ചിറക്കര ക്ഷേത്ര ഉത്സവത്തിന് ശേഷം അമ്പലത്തിന് സമീപമുളള വയലിൽ നിന്ന ജ്യോതിഷിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സനൽകുമാറിനെ ഇടവട്ടത്ത് നിന്നു പിടികൂടുകയായിരുന്നു.