 
പുനലൂർ: അച്ചൻകോവിൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒ.ആർ.സി പദ്ധതിക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പും ജില്ല ശിശുസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതിയാരംഭിച്ചത്. വാർഡ് അംഗം സാനു ധർമ്മരാജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് രാംദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ സുജിത്ത്, അദ്ധ്യാപികമാരായ ലിഷ,അമല,അഖിൽ, കാർത്തിക തുടങ്ങിയവർ സംസാരിച്ചു. 20 കുട്ടികൾക്ക് സൗജന്യമായി ബാഗുകളും വിതരണം ചെയ്തു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് പുറത്ത് നിന്നുളള അദ്ധ്യാപകരെ എത്തിച്ച് ക്ലാസ് നടത്താനുള്ള സംവിധാനവും ഒരുക്കി.