anganvadi-
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ 59-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സാം കെ.ഡാനിയേൽ നിർവഹിക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ 59-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സാം കെ.ഡാനിയേൽ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി​. ദിജു അദ്ധ്യക്ഷത വഹി​ച്ചു. ഇത്തിക്കര

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സദാനന്ദപിള്ള മൊമെന്റോ വിതരണം ചെയ്തു. പഞ്ചായത്ത്‌ സെക്രട്ടറി സജീവ്. റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീജ ഹരീഷ്, വൈസ് പ്രസിഡന്റ്‌ സിന്ധു ഉദയൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ്കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനിജോയ്, ശിശുവികസന പദ്ധതി ഓഫീസർ രഞ്ജിനി, ജനപ്രതിനിധികളായ സജീന, രേണുക, മഹേശ്വരി, പ്രമോദ് കാരംകോട്, ഐ.സി.ഡി. എസ് സൂപ്പർവൈസർ ധനലക്ഷ്മി എന്നിവർ സംസാരിച്ചു.