പരവൂർ: പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം 29 ന് ആരംഭിച്ച് ഏപ്രിൽ 4 ന് സമാപിക്കും. 29 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.15ന് ഉദയാസ്തമയ പൂജ, കിഴക്കേ ആൽത്തറയിലെ മാടസ്വാമിക്ക് ഇളനീർ അഭിഷേകം, 7.30 ന് പൊങ്കാല, തെരളി നിവേദ്യം, നാരായണീ പാരായണം, 8ന് ഭദ്രകാളി പൂജ, 9 ന് ത്രികാലപൂജ, വൈകിട്ട് 5 ന് ഐശ്വര്യ വിളക്ക്, 8.30 ന് തിരുവാതിര, 6 ന് സോപാനസംഗീതം, 6.30 ന് പാൽപായസ വിതരണം, 7.45 ന് തൃക്കൊടിയേറ്റ്, നാദസ്വര കച്ചേരി, 9 ന് ഹൃദയജപ ലഹരി, തുടർന്ന് കമ്പടികളി, 30 ന് രാവിലെ 7 ന് ക്ഷേത്രത്തിനു മുന്നിൽ നെൽപ്പറ സമർപ്പണം, 8 ന് ഭദ്രകാളി പൂജ, വൈകിട്ട് 5.30 ന് നൃത്ത സന്ധ്യ, 6 ന് സോപാനസംഗീതം, 7.30 ന് നൃത്തനൃത്ത്യങ്ങൾ, 9 ന് സംഗീത സദസ്, 31 ന് രാവിലെ 6 ന് അഖണ്ഡനാമജപം, 6.15 ന് ഉദയാസ്തമയ പൂജ, 7ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6.30 ന് തിരുവാതിരക്കളി, 7ന് നാട്യവിസ്മയം, 9 ന്പുരാണ നൃത്ത സംഗീത നാടകം, ഏപ്രിൽ ഒന്നി​ന് വിശേഷാൽ പൂജകൾ, വൈകിട്ട് 7.30ന് നാടകം, 9.30ന് കഥകളി, ഏപ്രിൽ 2ന് വൈകിട്ട് 5 ന് പൂവ് പടുക്ക സമർപ്പണം, സോപാനസംഗീതം, 7 ന് നാട്യവിസ്മയം, 8 .30 ന് വിൽപ്പാട്ട്, 9 ന് മരം വരവ്, 10 ന് കഥകളി, 3 ന് വിശേഷാൽ പൂജകൾ,വൈകിട്ട് 4 ന് പുറ്റിങ്ങലമ്മയ്ക്ക് പൂവ് പടുക്കയും പൂവ് പല്ലക്കും സമർപ്പണം, 6.30 ന് ഗാനാർച്ചന, 7 ന് അശ്വതി വിളക്ക്, 8 ന് നാടകം, 9.30ന് കഥകളി, 4 ന് പുലർച്ചെ 4.45 ന് ഉരുൾ, വൈകിട്ട് 5 ന് ഊരുചുറ്റി ഘോഷയാത്ര, 6.30 ന് ഗാനസന്ധ്യ, 7.30 ന് ഭരണിവിളക്കും തൃക്കൊടിയിറക്കും, 8.30 ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 10 ന് കഥകളി.