drama

കൊല്ലം: ജില്ലാലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 25, 26, 27 തീയതികളിൽ വെൺപാലക്കര ശാരദവിലാസിനി ഗ്രന്ഥശാലയിൽ നാടക ശില്പശാല നടക്കും. സംഭാഷണം, രംഗചലനം,അംഗവിക്ഷേപം, ഭാവപ്രകടനം, രംഗസജീകരണം, ദീപവിതാനം ഉൾപ്പടെ നാടകത്തിലെ വിവിധ വിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്യും. താത്പര്യമുളള 20 നും 40നും
ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാമെന്ന് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളികൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു. ഫോൺ : 9946663858,​ 9495207161.