 
പുനലൂർ: വേനൽ ചൂടിൽ പൊള്ളി വിയർക്കുന്ന പുനലൂരിൽ കനത്ത മഴ പെയ്തു. ഇന്നലെ വൈകിട്ട് 4.15ന് ആരംഭിച്ച വേനൽ മഴ ഒരു മണിക്കൂറിലധികം നീണ്ട് നിന്നു. മഴയെ തുടർന്ന് പട്ടണം ശുന്യമായി. 67.4മില്ലീ മീറ്റർ മഴയാണ് പുനലൂരിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. ഇന്നലെ 35.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ പുനലൂരിൽ തിങ്കളാഴ്ച 39.2 ഡിഗ്രിസെൽഷ്യായിരുന്നു. നഗരസഭയിലെ ജനപ്രതിനിധിക്ക് സുര്യാഘാതമേറ്റിരുന്നു. കഴിഞ്ഞ രണ്ടര മാസമായി പുനലൂരിലും സമീപ പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. രൂക്ഷമായ കുടിവെള്ള ക്ഷാമവുമുണ്ട്. പകൽ താപനില വർദ്ധിച്ചതോടെ വെന്തുരുകിയ പുനലൂർ പട്ടണം എല്ലാ ദിവസും രാവിലെ 11മണിയോടെ വിജനമായിരുന്നു. പിന്നീട് വൈകിട്ട് 4മണിയോടെയായിരുന്നു ജനങ്ങൾ ടൗണിലിറങ്ങിയത്.