കൊല്ലം : കേരള പ്രവാസി സംഘം ജില്ലാ സംഘാടക സമിതി രൂപീകരിച്ചു. സി.ഐ.ടി.യു ഭവനിൽ ചേർന്ന യോഗത്തിൽ സംഘം ജില്ലാ പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്. ഷാരിയർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എ.എം.ഇക്ബാൽ, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണൻ, കൊല്ലം ഏരിയ സെക്രട്ടറി രാജു രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സംഘാടക സമിതി ചെയർമാനായി ഇക്ബാലിനെയും ജനറൽ കൺവീനറായി രാജു രാഘവനെയും തിരഞ്ഞെടുത്തു. നിസാർഅമ്പലംകുന്ന്,അജയകുമാർ, അൽഫ്രഡ്, ജെ. മാത്യു, കെ. ശിവരാമൻ എന്നിവർ കൺവീനർമാരായുള്ള 51 എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.