 
ചവറ : കെ.പി.എം.എസ് ചവറ യൂണിയൻ സമ്മേളനം തെക്കുംഭാഗം കാർമൽലീസ് ഡൽ ലേക്ക് റിസോർട്ടിൽ നടന്നു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ പ്രസിഡന്റ് മാജി പ്രമോദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജില്ലാ ചുമതലക്കാരനായ എ.പി. ലാൽ കുമാർ, എം. ജെ. ശർമ്മാജി, ഉത്തമൻ, അനിൽ യെദുകുലം , പാലക്കൽ ഗോപൻ ,സുഭാഷ് വടക്കുംതല, വസന്ത രാജൻ, നിഷാന്ത്, രമേശൻ കല്ലയ്യത്തു, രാജു പുറത്താ വള എന്നിവർ സംസാരിച്ചു . മാജി പ്രമോദ് (പ്രസിഡന്റ്) , പാലക്കൽ ഗോപൻ (വൈസ് പ്രസിഡന്റ്), രാജു പുറത്താ വള (വൈസ് പ്രസിഡന്റ് ),അനിൽ യെദുകുലം (സെക്രട്ടറി) ,വസന്ത രാജൻ (അസിസ്റ്റന്റ് സെക്രട്ടറി), ബേബി കല്ലുംപുറം (അസിസ്റ്റന്റ് സെക്രട്ടറി ) സുഭാഷ് വടക്കുംതല (ട്രഷറർ) എന്നിവരെ ചവറ യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുത്തു.