
കൊല്ലം: ബി.എസ്.എൻ.എല്ലിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് കൊല്ലത്ത് സമാപിച്ച ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി. മനോഹരൻ (പ്രസിഡന്റ്), വി. ഭാഗ്യലക്ഷ്മി, കെ.വി. പ്രേംകുമാർ, പി. രമണൻ, സി. ബാലചന്ദ്രൻ നായർ, കെ. ശ്യാമള (വൈസ് പ്രസിഡന്റുമാർ), എം. വിജയകുമാർ(സെക്രട്ടറി), കെ.എൻ. ജ്യോതിലക്ഷ്മി, പി.ടി. ഗോപാലകൃഷ്ണൻ, കെ. മോഹനൻ, കെ.വി. ജയരാജൻ, അജിത് ശങ്കർ(അസി. സെക്രട്ടറിമാർ), ആർ. രാജേഷ് കുമാർ(ട്രഷറർ), വി.രാജേഷ് (അസി. ട്രഷറർ), ബീന ജോൺ, കെ.വി. മധു, എസ്.എസ്. രാജൻ, എം.പി. വേലായുധൻ, ടി.എസ്. ദിനേശ്, മനു.ജി. പണിക്കർ, ബി. അശോകൻ( ഓഡനൈസിംഗ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.