 
കൊല്ലം : ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി ടൗണിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ പ്രകാശനം നിർവഹിച്ചു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് വി ദിവാകരൻ,യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജിജി, ഏരിയാ സെക്രട്ടറി ബി.എ.ബ്രിജിത്ത്, പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ, അഷ്റഫ്,സുമേഷ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.
26, 27 തീയതികളിൽ കരുനാഗപ്പള്ളിയിലാണ് ജില്ലാ സമ്മേളനം. 26 ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.സുദേവൻ ഉദ്ഘാടനം ചെയ്യും. 27 ന് കരുനാഗപ്പള്ളി കനിവ് കൺവൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും.