ഏരൂർ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര തെരുവ് വിളക്ക് പരിപാലന പരിപാടിയായ "തൂവെളിച്ചത്തിന്റെ ഭാഗമായി ആദ്യഘട്ട ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങി. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പ മുതൽ തെന്മല വരെയും കുളത്തൂപ്പുഴ മുതൽ ഭാരതീപുരം വരെയുമുള്ള ഏകദേശം 30 കിലോമീറ്റർ പ്രദേശത്തെ എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും ഹൈവോൾട്ട് എൽ.ഇ.ഡി ലൈറ്റുകളാണ് പ്രകാശിച്ചു തുടങ്ങിയത്.2000 ത്തോളം ലൈറ്റുകളാണ് ഗ്രാമപഞ്ചായത്ത് പുതിയതായി സ്ഥാപിക്കുന്നത്.രണ്ടാം ഘട്ടമായി കുളത്തൂപ്പുഴ ടൗണിലും 20 വാർഡുകളിലും ലൈറ്റുകൾ സ്ഥാപിക്കും .23 ലക്ഷം രൂപയാണ് ഈ പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ പറഞ്ഞു.