 
കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടിപ്പൊലീസിന്റെ (എസ്.പി.സി) പാസിംഗ് ഔട്ട് പരേഡ് നടന്നു. ഹെഡ്മാസ്റ്റർ എ. റോയ്‌സ്റ്റൺ എസ്.പി.സി പതാക ഉയർത്തി. പൂർവ വിദ്യാർത്ഥിയും വടക്കേവിള വാർഡ് കൗൺസിലറും കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സണുമായ ശ്രീദേവി അമ്മ സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ജി. ഫ്രാൻസിസ്, പി.ടി.എ പ്രസിഡന്റ് കെ.ബി.സന്തോഷ്, എ.ഡി.എൻ.ഒ പി.അനിൽകുമാർ, ഡെപ്യൂട്ടി എച്ച്.എം.ഷേർളി മാനുവൽ, സ്റ്റാഫ് സെക്രട്ടറി ഇ.ഷൈൻ, സി.പി.ഒ പ്രവീൺ ജോസഫ്, എ.സി.പി.ഒ ജെ.അധീഷ് കുമാർ, കെ.പ്രകാശ്, ആർ.ഉമേഷ് എന്നിവർ സംസാരിച്ചു.