
കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഡൊമസ്റ്റിക് ഡേറ്റാ എൻട്രി കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. 15 നും 29 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്കും പത്താംക്ലാസിൽ പഠനം ഉപേക്ഷിച്ചവർക്കും അപേക്ഷിക്കാം. 21 ന് മുമ്പായി സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0474 2799494, 2799696.