 
കൊല്ലം: ബി.എസ്.എൻ.എല്ലിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് കൊല്ലത്ത് സമാപിച്ച ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ബി.എസ്.എൻ.എല്ലിലെ ഔട്ട്സോഴ്സിംഗ് നടപടികൾ നിർത്തിവയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി പി.അഭിമന്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സർവ്വീസിൽ നിന്ന് വിരമിച്ച സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി പി.ആർ. പരമേശ്വരൻ എന്നിവരെ സംസ്ഥാന പ്രസിഡൻറ് പി.മനോഹരൻ അനുമോദിച്ചു.
ഭാരവാഹികളായി പി.മനോഹരൻ (പ്രസിഡന്റ്), വി. ഭാഗ്യലക്ഷ്മി, കെ.വി. പ്രേംകുമാർ, പി. രമണൻ, സി. ബാലചന്ദ്രൻ നായർ, കെ.ശ്യാമള (വൈസ് പ്രസിഡന്റുമാർ), എം.വിജയകുമാർ(സെക്രട്ടറി), കെ.എൻ.ജ്യോതിലക്ഷ്മി, പി.ടി. ഗോപാലകൃഷ്ണൻ, കെ. മോഹനൻ, കെ.വി. ജയരാജൻ, അജിത് ശങ്കർ(അസി. സെക്രട്ടറിമാർ), ആർ. രാജേഷ് കുമാർ(ട്രഷറർ), വി.രാജേഷ് (അസി. ട്രഷറർ), ബീന ജോൺ, കെ.വി. മധു, എസ്.എസ്. രാജൻ, എം.പി. വേലായുധൻ, ടി.എസ്. ദിനേശ്, മനു.ജി. പണിക്കർ, ബി. അശോകൻ( ഓഡനൈസിംഗ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.