കൊട്ടിയം :കണ്ണനല്ലൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രം മേൽക്കൂര സമർപ്പണം ഇന്നു രാവിലെ 10നും 10.30 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി വൈകുണ്ഠം ജി.വിഷ്ണുദത്ത് നമ്പൂതിരി ഭദ്രദീപം തെളിക്കും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ആർ.സുബാഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഉപദേശക സമിതി സെക്രട്ടറി ടി​. പ്രസാദ് സ്വാഗതം പറയും. ക്ഷേത്രത്തിലെ മുൻ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ് മേൽശാന്തി മണിയൻ പോറ്റി നിർവഹിക്കും. ഉപദേശക സമിതി വൈസ് പ്രസിഡന്റ് ആർ. പ്രദീപ് നന്ദി​ പറയും. ഉപദേശക സമിതി അംഗങ്ങളായ ശ്രീഹരി, വിഷ്ണു, സന്തോഷ്, മുരുകൻ, ഗീത, ജയശ്രീ, മുരുകൻ, ശിവകുമാർ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകും .