al
. തിരുനെൽവേലി ജില്ലയിൽ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖൻ്റെ ഭാര്യ മീനാക്ഷി (21)

എഴുകോൺ : കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത പെരുമൺ , പനയം സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി യുവതിയെ എഴുകോൺ പൊലീസ് അറസ്റ്റു ചെയ്തു. തിരുനെൽവേലി ജില്ലയിൽ കോവിൽപ്പെട്ടി രാജഗോപാൽ നഗറിൽ അറുമുഖന്റെ ഭാര്യ മീനാക്ഷിയാണ് (21) അറസ്റ്റിലായത്. കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യവേ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയ സമയത്ത് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന ഉദ്ദേശം 2 പവൻ തൂക്കം വരുന്ന മാല അപഹരിച്ചു കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. എഴുകോൺ ഐ.എസ്.എച്ച്.ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീസ് , ഉണ്ണികൃഷ്ണപിള്ള , ജയപ്രകാശ് , എ.എസ്.ഐ അജിത് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയ , അമ്പിളി എന്നിവരടങ്ങിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊടുവള്ളി , കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.